ഓഫ് ക്യാമ്പസ് പരിശീലനം
Suiit-Kerala, IMG എന്നീ സ്ഥാപനങ്ങളില്‍ നല്കുന്ന പരിശീലനങ്ങള്‍ക്ക് പുറമേ അനുകൂലസാഹചര്യങ്ങളും സൗകര്യങ്ങളുമുളള ഐ.ടി.ഐകളിലും മറ്റ് സ്ഥാപനങ്ങളിലും വച്ച് അനുയോജ്യമായ വിഷയങ്ങളില്‍ പരിശീലനം സംഘടിപ്പിച്ച് വരുന്നു. അദ്ധ്യാപക-അനദ്ധ്യാപക ജീവനക്കാര്‍ക്കായി സംഘടിപ്പിക്കുന്ന ഈ ഓഫ് ക്യാമ്പസ് പരിശീലനങ്ങള്‍ വകുപ്പിന് കാര്യമായ സാമ്പത്തികബാധ്യതകളില്ലാതെ സംഘടിപ്പിക്കുവാന്‍ സാധിക്കുന്നു. ആവശ്യക്കാരുടെ അരികിലെത്തി പരിശീലനം നിര്ച്ചഹിക്കുന്നതിന്റെ മഹിമയും ഈ പരിശീലനങ്ങള്‍ക്ക് സിദ്ധിക്കുന്നു.