വിദൂര വിദ്യാഭ്യാസ പദ്ധതി

ഡി.ജി.റ്റി രാജ്യത്താകെയുളള ഗവണ്‍മെന്റ്/പ്രൈവറ്റ് ഐ.ടി.ഐകളിലെ ഇന്‍സ്ട്രക്ടര്‍മാര്‍ക്ക്,സിലബസ് പരിഷ്‌കരണം മൂലം ഉണ്ടാകുന്ന നൂതന വിഷയങ്ങളില്‍ എ-വ്യൂ സോഫ്റ്റ് വെയറിന്റെ സഹായത്തോടെ ഓണ്‍ലൈനായി നല്‍കുന്ന പരിശീലനപരിപാടിയാണ് ഡി.എല്‍.പി. ട്രെയിനിംഗ്. ഈ വിദൂര വിദ്യാഭ്യാസ പദ്ധതി തെരഞ്ഞെടുക്കപ്പെട്ട ഐ.ടി.ഐകളില്‍ രാജ്യത്ത് ലഭ്യമായിട്ടുളളവരില്‍ ഏറ്റവും കഴിവുറ്റ അദ്ധ്യാപകരെ ഉപയോഗിച്ചുകൊണ്ട് സംഘടിപ്പിച്ചു വരുന്നു. ഈ ക്ലാസ്സുകള്‍ നിരീക്ഷിക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്നത് (HUB) ബാംഗ്ലൂരിലുളള അപ്പെക്‌സ്-ഹൈടെക്ക് എന്ന സ്ഥാപനമാണ്. ഇപ്പോള്‍ കേരളത്തില്‍ SUIIT-Kerala ഗവ: ഐ.ടി.ഐ കളമശ്ശേരി, ഗവ:ഐ.ടി.ഐ(വനിത) കോഴിക്കോട് എന്നീ സ്ഥാപനങ്ങള്‍ SPOKE ആയി പ്രവര്‍ത്തിച്ച് വരുന്നു. സംസ്ഥാനത്തിലെ ഗവണ്‍മെന്റ്/പ്രൈവറ്റ് ഐ.ടി.ഐകളിലെ ഇന്‍സ്ട്രക്ടര്‍മാര്‍ക്ക് ഈ മൂന്ന് സ്ഥാപനങ്ങളിലും വച്ച് പരിശീലനം നല്‍കുന്നു. ഇന്റര്‍നെറ്റ്, വെബ് ക്യാമറ തുടങ്ങിയ ആധുനിക സാങ്കേതിക സങ്കേതങ്ങള്‍ വളരെ ഫലപ്രദമായി ഉപയോഗിച്ചുകൊണ്ടാണ് വിദൂര വിദ്യാഭ്യാസപാഠ്യപദ്ധതി നടപ്പിലാക്കിവരുന്നത്.
ഗുണമേന്മയുളള പരിശീലനം നല്‍കുന്നതിന് SUIIT-Kerala യില്‍ ലഭ്യമായ പ്രധാന സൗകര്യങ്ങള്‍ ചുവടെ ചേര്‍ക്കുന്നു.

Privacy Policy

Privacy Policy


  

Contact Info

Market Road, Kazhakuttam,
Thiruvananthapuram - 695 582
Ph: 0471 - 2412012
email:stikerala@gmail.com