സംഘടനാ സംവിധാനം
കേരള സംസ്ഥാന സര്‍ക്കാരിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന തൊഴില്‍-നൈപുണ്യ വകുപ്പില്‍ ഉള്‍പ്പെട്ടതാണ് വ്യാവസായിക പരിശീലനവകുപ്പ് (ഐ.ടി.ഡി). സംസ്ഥാനത്തെ ആകെ വ്യാവസായിക പരിശീലന സ്ഥാപനങ്ങളിലേയും അദ്ധ്യാപക-അദ്ധ്യാപകേതരജീവനക്കാര്ക്ക് പരിശീലപം നല്കാന് ചുമതലപ്പെട്ട ഐ.ടി.ഡിയുടെ കീഴില്പ്രവര്ത്തിക്കുന്ന സ്ഥാപനമാണ് Suiit-Kerala. ഈ സ്ഥാപനത്തിന്റെ മേധാവി വകുപ്പിലെ അഡീഷണല്‍ ഡയറക്ടര്‍ തസ്തികയിലുളള സ്പെഷ്യല്‍ ഓഫീസര്‍ എന്ന പേരില്‍ അിറയിപ്പെടുന്ന ഉദ്ദേ്യാഗസ്ഥനാണ്.
ഇപ്പോള്‍ താഴെപ്പറയുന്ന ഉദ്ദേ്യാഗസ്ഥഘടനയാണ് Suiit-Kerala നുളളത്.
തൊഴില്‍-നൈപുണ്യ വകുപ്പ് മന്ത്രി | ശ്രീ.ടി.പി.രാമകൃഷ്ണന് |
തൊഴില്‍-നൈപുണ്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി |
ഡോ.ആശാ തോമസ്.ഐ.എ.എസ്
|
ട്രെയിനിംഗ് ഡയറക്ടര്‍ |
ശ്രീ.ചന്ദ്രശേഖര്‍.എസ്
|
സ്പെഷ്യല്‍ ഓഫീസര്‍ |
ശ്രീ.ധര്മ്മരാജന്.കെ.എസ്
|
Suiit- സൗകര്യങ്ങള്‍
- ശബ്ദവും വെളിച്ചവും ഫലപ്രദമായി ക്രമീകരിച്ചതും എയര്‍കണ്ടീഷന്‍ ചെയ്തതുമായ ലെക്ചര്‍ ഹാള്‍, റൈറ്റിംഗ് ബോര്‍ഡോടുകൂടിയ കുഷ്യന് കസേര, കമ്പ്യൂട്ടര്‍, എല്‍.സി.ഡി പ്രൊജക്ടര്‍, വെബ് ക്യാമറ തുടങ്ങിയ അത്യന്താധുനിക സംവിധാനങ്ങളോടുകൂടിയ ഈ ഹാള്‍ പരിശീലനപരിപാടി കൂടുതല്‍ സൂഖകരമായ പ്രവര്‍ത്തനമാക്കുന്നു.
- മികച്ചരീതിയില്‍ പ്രവര്‍ത്തിക്കുന്ന സുസജ്ജമായ കമ്പ്യൂട്ടര്‍ ലാബ് Suiit-Kerala യില്‍ UPS സംവിധാനത്തോടെ പ്രവര്‍ത്തിക്കുന്നു.
- ആധുനിക സജ്ജീകരണങ്ങളോടെ (Smart Class Room) സംവിധാനം ചെയ്തിട്ടുളള ക്ലാസ്സ് മുറികള്‍.
- SPOKE പരിശീലനം വഴി ഡി.ജി.റ്റി-യുടെ വിദൂര വിദ്യാഭ്യാസ പദ്ധതി നിര്‍വ്വഹിക്കുന്നതിനുളള എല്ലാ സൗകര്യങ്ങളും Suiit-Kerala ല്‍ ലഭ്യമാണ്.
- ശാസ്ത്ര-സാങ്കേതിക രംഗത്ത് സ്വായത്തമാക്കേണ്ട വിവരങ്ങള്‍ കൂടുതലായി ലഭ്യമാക്കുന്നതിന് അധികവായന അനിവാര്യമാണ്. അതിനാവശ്യമായ 500 ലധികം പുസ്തകങ്ങളടങ്ങിയ ലൈബ്രറി Suiit-Kerala യില്‍ ലഭ്യമാണ്. കൂടാതെ ഇന്റര്‍നെറ്റ് സൗകര്യങ്ങളും ഈ വായനശാലയില്‍ ക്രമീകരിച്ചിട്ടുണ്ട്.
- പരിശീലനം നേടുന്നതിന് Suiit-Kerala ല്‍ എത്തുന്ന പുരുഷ-വനിതാ ജീവനക്കാര്‍ക്ക് പ്രതേ്യകം താമസ സൗകര്യം തയ്യാറായിവരുന്നു.