എത്തിച്ചേരേണ്ട വിധം

വിവരസാങ്കേതിക വിദ്യയുമായി ബന്ധപ്പെട്ട നിരവധി സ്ഥാപനങ്ങളുടെ സാന്നിദ്ധ്യം കൊണ്ട് ലോകശ്രദ്ധ നേടിയ കഴക്കൂട്ടം ടെക്‌നോപാര്‍ക്കിന് ഒരു കിലോമീറ്റര്‍ ചുറ്റളവിനുളളിലാണ് സ്യൂട്ട്-കേരള Suiit-Kerala [Skill Updating Institute for Industrial Training-Kerala] സ്ഥിതിചെയ്യുന്നത്. തിരുവനന്തപുരം-കൊല്ലം ഹൈവേയില്‍ തിരുവനന്തപുരത്തുനിന്നും 17 കിലോമീറ്റര്‍ ദൂരത്തില്‍ കഴക്കൂട്ടം മാര്‍ക്കറ്റ് ജംഗ്ഷനില്‍ വനിത ഐ.ടി.ഐ കാമ്പസിനുളളില്‍ ഈ സ്ഥാപനം സ്ഥിതിചെയ്യുന്നു.


സ്ഥാപനത്തിന് 500 മീറ്റര്‍ ദൂരത്തായി കഴക്കൂട്ടം റയില്‍വേ സ്റ്റേഷന്‍ സ്ഥിതിചെയ്യുന്നു. വേളി, പേട്ട, തിരുവനന്തപുരം റയില്‍വേ സ്റ്റേഷനുകളില്‍ നിന്നും തിരുവനന്തപുരം-കഴക്കൂട്ടം ബൈപാസ് റോഡ് വഴി ഈ സ്ഥാപനത്തില്‍ എത്താവുന്നതാണ്.


ഈ സ്ഥാപനത്തില്‍ നിന്നും 10 കിലോമീറ്റര്‍ ദൂരത്തായി തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളവും ദേശീയ വിമാനത്താവളവും സ്ഥിതിചെയ്യുന്നു.

Privacy Policy

Privacy Policy


  

Contact Info

Market Road, Kazhakuttam,
Thiruvananthapuram - 695 582
Ph: 0471 - 2412012
email:stikerala@gmail.com