സ്ഥാപത്തെ സംബന്ധിച്ച്‌

ഇന്ത്യന്‍ ഭരണഘടന അനുസരിച്ച് രാജ്യത്തെ പൗരന്‍മാര്‍ക്ക് അവരവര്‍ക്ക് അനുയോജ്യമായ തൊഴില്‍ പരിശീലനം നല്‍കുക എന്നത് കേന്ദ്ര സംസ്ഥാന വിഷയത്തില്‍പ്പെട്ടതാണ്. തൊഴില്‍ പരിശീലനത്തിനാവശ്യമായ നയം കാലാകാലങ്ങളില്‍ രൂപപ്പെടുത്തുക അതിന്റെ നിലവാരം നിശ്ചയിക്കുക, അതിനാവശ്യമായ നിയമാവലി നിര്‍മിക്കുക പരീക്ഷ നനടത്തി യോഗ്യരായവര്‍ക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കുക തുടങ്ങിയ കാര്യങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ തന്നെ നിര്‍വഹിക്കുന്നു. ഇപ്രകാരം തയ്യാറാക്കുന്ന രൂപരേഖക്കകത്തുനിന്ന് കാര്യക്ഷമമായ ട്രെയിനിംഗുകള്‍ നല്‍കുന്നത് സംസ്ഥാന ഗവണ്‍മെന്റാണ്.

കേന്ദ്രസര്‍ക്കാരിന്റെ തൊഴില്‍ മന്ത്രാലയത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ഡയക്ടറേറ്റ് ഓഫ് എംപ്ലോയ്‌മെന്റ് ആന്റ് ട്രെയിനിംഗ് എന്ന വകുപ്പാണ് സംസ്ഥാനങ്ങള്‍ക്കാവശ്യമായ നയങ്ങള്‍ രൂപപ്പെടുത്തുന്നതും നിര്‍ദ്ദേശങ്ങള്‍  നല്‍കുന്നതും സംസ്ഥാനങ്ങള്‍ക്കാകട്ടെ ഡി.ജി.ഇ.റ്റി യുടെ നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ച് തൊഴില്‍ പരിശീലനം നല്‍കുന്നതിന് പ്രത്യേക വകുപ്പുകള്‍ പ്രവര്‍ത്തിക്കുന്നു.കേരളത്തില്‍ ഇത് വ്യവസായിക പരിശീലന വകുപ്പ് (Industrial Training Department)എന്ന പേരിലാണ് പ്രവര്‍ത്തിക്കുന്നത്. നാഷണല്‍ കൗണ്‍സില്‍ ഫോര്‍ വെക്കേഷണല്‍ ട്രെയിനിംഗ് (N.C.V.T)എന്നപേരില്‍ പ്രവര്‍ത്തിക്കുന്ന ഒരു ഉപദേശക സമിതി (Advisory body)ആണ് രാജ്യത്തെ തൊഴില്‍ പരിശീലനത്തില്‍ അനിവാര്യമായ നയങ്ങളും  നിലവാരമൊത്ത നിര്‍ദ്ദേശിക്കുന്നത്. എന്‍.സി.വി.റ്റി പോലെ തന്നെ പരിശീലനം നടപ്പിലാക്കുന്ന കാര്യത്തിലും കാലാകാലങ്ങളില്‍ ആവശ്യം വേണ്ട മാറ്റങ്ങള്‍ക്ക് ശുപാര്‍ശ നല്‍കുന്ന സംസ്ഥാന ഉപദേശക സമിതി സ്റ്റേറ്റ് കൗണ്‍സില്‍ ഫോര്‍ വൊക്കേഷണല്‍ ട്രെയിനിംഗ് (S.C.V.T)എന്നപേരില്‍ പ്രവര്‍ത്തിക്കുന്നു.

തൊഴില്‍ പരിശീലനത്തില്‍ കാലഗതിക്കനുസൃതമായ മാറ്റങ്ങള്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന പശ്ചാത്തലത്തില്‍ കേന്ദ്ര സര്‍ക്കാര്‍ തൊഴില്‍മന്ത്രാലയത്തിനുകീഴില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന വകുപ്പിന് 16/04/2015 മുതല്‍ പുനര്‍ നാമകരണം ചെയ്തിട്ടുണ്ട്. ഡയക്ടറേറ്റ് ജനറല്‍ ഓഫ് എംപ്ലോയ്‌മെന്റ് ആന്‍ഡ് ട്രെയിനിംഗ് (DGE&T)എന്ന സ്ഥാനത്ത് നിലവില്‍ ഓഫീസ് ഓഫ് ദി ഡയറക്ടര്‍ ജനറല്‍ ഓഫ് ട്രെയിനിംഗ് അണ്ടര്‍ മിനിസ്ട്രി ഓഫ് സ്‌കില്‍ഡവലപ്പ്‌മെന്റ് ആന്‍ഡ് എന്റര്‍പ്രണനര്‍ഷിപ്പ് (M.S.D.E) എന്നാണ് അറിയപ്പെടുന്നത്. തൊഴില്‍ നൈപുണ്യ വികസനവും സംരഭകത്വവും എന്ന മഹത്തായ ആശയം കൂടി ഉള്‍പ്പെടുത്തികൊണ്ടാണ് ഈ വകുപ്പിന് തൊഴില്‍ മന്ത്രാലയം പുതിയ മുഖം നല്‍കിയിരിക്കുന്നത്. ഡയക്ടര്‍ ജനറല്‍ ഓഫ് എംപ്ലോയ്‌മെന്റ് ആന്‍ഡ് ട്രെയിനിംഗ് (DGE&T) എന്ന വകുപ്പദ്ധ്യക്ഷന്റെ തസ്തിക ഇപ്പോള്‍ ഡയക്ടര്‍ ജനറല്‍ ഓഫ് ട്രെയിനിംഗ് എന്ന് മാറ്റി നാമകരണം നടത്തിയിട്ടുണ്ട്.

ശാസ്ത്രത്തിലും സാങ്കേതിക വിദ്യയിലും ഉണ്ടായികൊണ്ടിരിക്കുന്ന മാറ്റങ്ങള്‍ക്കനുസൃതമായി വ്യാവസായികപരിശീലന പാഠ്യപദ്ധതിയിലും എന്‍.സി.വി.റ്റി കാലാകാലങ്ങളില്‍ മാറ്റം വരുത്തികൊണ്ടിരിക്കുന്നു. മാറുന്ന കാലത്തിനനുസരിച്ച് തയ്യാറാക്കുന്ന പാഠ്യപദ്ധതി അതുപോലെ ഉള്‍കൊള്ളാനും ചോര്‍ച്ച കൂടാതെ പഠിതാക്കള്‍ക്ക് (ട്രെയിനികള്‍ക്ക്) പകര്‍ന്ന് നല്‍കാനും അദ്ധ്യാപകര്‍ക്ക്(ഇന്‍സ്ട്രക്ടര്‍മാര്‍ക്ക്) അറിവും ശേഷിയും ഉണ്ടായേ മതിയാവൂ. ഇവ ഉണ്ടാക്കുക മാത്രമല്ല സമയാസമയങ്ങളില്‍ പരിഷ്‌കരിക്കപ്പെടുകയും വേണം. പരമ പ്രധാനമായ ഈ ആവശ്യത്തില്‍ നിന്നുമാണ് സംസ്ഥാനത്തിന് ഒരു പ്രത്യേക ട്രെയിനിംഗ് ഇന്‍സ്റ്റിറ്റിയൂട്ട് എന്ന ആശയം രൂപപ്പെടുന്നതും 1999-ല്‍ സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ സ്റ്റാഫ് ട്രെയിനിംഗ് ആന്റ് ടെക്‌നോളജി അപ്‌ഡേറ്റിംഗ് എന്ന പേരില്‍ ഒരു സ്ഥാപനം സ്ഥാപിക്കുന്നതും. തൊഴില്‍ പരിശീലനവുമായി ബന്ധപ്പെട്ട് പുതിയ കാലത്തിന്റെ വെല്ലുവിളികള്‍ പൂര്‍ണമായും ഉള്‍കൊണ്ടുള്ള ഒരു പാഠ്യ പദ്ധതിയാണ് നിലവില്‍ എന്‍.സി.വി.റ്റി രൂപകല്‍പ്പന ചെയ്തിട്ടുള്ളത്. ഇത് അദ്ധ്യാപകര്‍ക്ക് പകര്‍ന്ന് നല്‍കുന്നതിനായി സ്ഥാപിക്കപ്പെട്ടിട്ടുള്ള സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ സ്റ്റാഫ് ട്രെയിനിംഗ് ആന്റ് ടെക്‌നോളജി അപ്‌ഡേറ്റിംഗ് (സ്റ്റാഫ് ട്രെയിനിംഗ് ഇന്‍സ്റ്റിറ്റിയൂട്ട്) എന്ന സ്ഥാപനത്തിന്റെ പേര് സ്വാഭാവികമായും പുനര്‍ നാമകരണം ചെയ്യപ്പെടുകയും 25/05/2015 മുതല്‍ അത് സ്‌കില്‍ അപ്‌ഡേറ്റിംഗ് ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ ഇന്‍ഡസ്ട്രിയല്‍ ട്രെയിനിംഗ് - കേരള (SUIIT-Kerala)എന്ന പേരില്‍ അറിയപ്പെടുകയും ചെയ്യുന്നു. അദ്ധ്യാപകര്‍ക്കും അദ്ധ്യാപകേതര ജീവനക്കാര്‍ക്കും മികച്ച പരിശീലനം നല്‍കുന്ന ഒരുത്തമ സ്ഥാപനമായി ഇന്ന് ഈ സ്ഥാപനം വളര്‍ന്നിരിക്കുന്നു.

Privacy Policy

Privacy Policy


  

Contact Info

Market Road, Kazhakuttam,
Thiruvananthapuram - 695 582
Ph: 0471 - 2412012
email:stikerala@gmail.com